Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Pitt

2026ലെ ​എ​മ്മി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു; ദ് ​പി​റ്റ് മി​ക​ച്ച ഡ്രാ​മ

78–ാമ​ത് എ​മ്മി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ‘ദ് ​പി​റ്റ്’, ‘വി​ഡോ​സ് ബേ’, ​എ​ന്നീ സീ​രീ​സു​ക​ളാ​ണ് പു​ര​സ്കാ​ര​നേ​ട്ട​ത്തി​ൽ മു​ന്നി​ൽ. എ​ച്ച്ബി​ഒ മാ​ക്സി​ന്‍റെ മെ​ഡി​ക്ക​ൽ ഡ്രാ​മ​യാ​യ ‘ദ് ​പി​റ്റ്’ മി​ക​ച്ച ഡ്രാ​മ സീ​രീ​സാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് സീ​രീ​സ് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ‘പി​റ്റി’​ലെ പ്ര​ക​ട​ന​ത്തി​ന് നോ​വാ വെ​ൽ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി.

കോ​മ​ഡി വി​ഭാ​ഗ​ത്തി​ൽ ‘വി​ഡോ​സ് ബേ’ ​മി​ക​ച്ച സീ​രീ​സാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സീ​രീ​സി​ലെ അ​ഭി​ന​യ​ത്തി​ന് മാ​ത്യു റി​സ് മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ര​ണ്ട് സീ​രീ​സു​ക​ളി​ലെ പ്ര​ക​ട​ന​ത്തി​ന് ര​ണ്ട് എ​മ്മി അ​വാ​ർ​ഡ്സ് നേ​ടു​ന്ന ആ​ദ്യ ന​ട​ൻ കൂ​ടി​യാ​യി മാ​ത്യു. ആ​പ്പി​ൾ ടി​വി​യു​ടെ ഹൊ​റ​ർ കോ​മ​ഡി സീ​രീ​സാ​യ ‘വി​ഡോ​സ് ബേ’​യി​ലെ പ്ര​ക​ട​ന​ത്തി​നും ‘ദ് ​ബീ​സ്റ്റ് ഇ​ൻ മി’​യി​ലെ പ്ര​ക​ട​ന​ത്തി​നു​മാ​ണ് ഈ ​അ​പൂ​ർ​വ​നേ​ട്ടം.

നെ​റ്റ്ഫ്ലി​ക്സി​ന്‍റെ ‘ദി ​ബീ​സ്റ്റ് ഇ​ൻ മി’ ​എ​ന്ന സീ​രീ​സി​ലെ പ്ര​ക​ട​ന​ത്തി​നാ​യി​രു​ന്നു നേ​ര​ത്തെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ​ത്. ഒ​രേ സീ​സ​ണി​ൽ‍ ര​ണ്ട് ലീ​ഡ് ആ​ക്ട​ർ പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ ന​ട​നെ​ന്ന റെ​ക്കോ​ർ​ഡും മാ​ത്യു റി​സി​ന് സ്വ​ന്ത​മാ​യി.

കോ​മ​ഡി സീ​രീ​സി​ലെ പ്ര​ധാ​ന ന​ടി​ക്കു​ള്ള പു​ര​സ്കാ​രം തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും ന​ടി ജീ​ൻ സ്മാ​ർ​ട്ടി​ന് ല​ഭി​ച്ചു. എ​ച്ച്ബി​ഒ​യി​ൽ സ്ട്രീം ​ചെ​യ്ത ‘ഹാ​ക്സ്’ സീ​രീ​സി​ന്‍റെ അ​ഞ്ചാം സീ​സ​ണി​ലും എ​മ്മി പു​ര​സ്കാ​രം ജീ​ൻ സ്മാ​ർ​ട്ടി​ന് സ്വ​ന്ത​മാ​യി.

ഒ​രു ഷോ​യു​ടെ എ​ല്ലാ സീ​സ​ണി​ലും എ​മ്മി പു​ര​സ്കാ​രം നേ​ടി​യ ഏ​ക വ​നി​ത എ​ന്ന റെ​ക്കോ​ർ​ഡും ജീ​ൻ സ്മാ​ർ​ട്ടി​ന് സ്വ​ന്ത​മാ​യി. ഇ​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ എ​മ്മി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ആ​ലി​സ​ൺ ജാ​നി​യു​ടെ റി​ക്കാ​ർ​ഡി​ന് ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി ജീ​നി​ന്‍റെ പു​ര​സ്കാ​ര നേ​ട്ടം.

ഔ​ട്ട് സ്റ്റാ​ൻ​ഡിം​ഗ് ഡ്രാ​മ സീ​രീ​സാ​യി ‘ദ് ​പി​റ്റ്’, മി​ക​ച്ച കോ​മ​ഡി സീ​രീ​സാ​യി ‘വി​ഡോ​സ് ബേ’, ​ലി​മി​റ്റ​ഡ് ആ​ന്തോ​ള​ജി സീ​രീ​സ് ‘ഡി​ടി​എ​ഫ് സെ​ന്‍റ്.​ലൂ​യി​സ്’, മി​ക​ച്ച റി​യാ​ലി​റ്റി മ​ത്സ​ര​പ​ര​മ്പ​ര ‘ദ് ​ട്രെ​യി​റ്റേ​ഴ്സ്’, ഡ്രാ​മ സീ​രീ​സു​ക​ളി​ലെ മി​ക​ച്ച ന​ട​നാ​യി നോ​വ വെ​യ്ൽ, ന​ടി​യാ​യി ‘പ്ലൂ​രി​ബ​സി’​ലെ പ്ര​ക​ട​ന​ത്തി​ന് റി​യ സീ​ഹോ​ൺ എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 'വി​ഡോ​സ് ബേ'​യി​ലെ അ​ഭി​ന​യ​ത്തി​ന് കേ​റ്റ് ഒ​ഫ്ലി​ൻ മി​ക​ച്ച സ​ഹ​ന​ടി​യാ​യും സ്റ്റീ​ഫ​ൻ റൂ​ട്ട് മി​ക​ച്ച സ​ഹ​ന​ട​നാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Latest News

Corehub Up